യൂട്യൂബിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ പാചക വീഡിയോകൾ ഉൾപ്പെടെ വലിയ രീതിയിൽ ആളുകളെ ആകർഷിച്ചിരുന്നു. 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ യൂട്യൂബില്‍ വ്യത്യസ്തമായ പാചക വിഡിയോകൾ ഇതിനോടകം ഹിറ്റ് ആണ്. നാട്ടില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയുള്ള പാചക വിഡിയോകൾക്കും ആരാധകരുണ്ട്. ഇപ്പോഴിതാ 300 കിലോ ബീഫ് അച്ചാറിട്ടിരിക്കുകയാണ് ഫിറോസ്. ഉണ്ടാക്കിയ ഭക്ഷണം അനാഥാലയങ്ങള്‍ക്ക് കൊടുക്കാനും ഫിറോസും സംഘവും സമയം കണ്ടെത്തി. നിരവധിയാളുകളാണ് വിഡിയോയിക്ക് അഭിനന്ദനവുമായി എത്തുന്നത്.
എന്നാൽ ഇപ്പോഴിതാ താന്‍ യൂട്യൂബ് നിർത്തുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഫിറോസ് ചുട്ടിപ്പാറ. ഇത് ആരാധകരെ ഞെട്ടിച്ചിരി ക്കുകയാണ്.
നേരത്തെ ഫിറോസ് വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ വാങ്ങി കറിവെച്ചത് വിവാദമായിരുന്നു. ബിസിനസ് രംഗത്തേക്കാണ് അദ്ദേഹത്തിന്റെ പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. യൂട്യൂബ് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണെന്ന് ഫിറോസ് പറഞ്ഞു. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. അതേസമയം, കുക്കിംഗ് വിഡിയോകളും പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
































