കണ്ണൂര്‍.സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം.പോലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറി.
ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് പിന്നാല്‍ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തളാപ്പിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓടിക്കയറി ഒളിച്ചതെന്നാണ് വിവരം. സ്ത്രീകള്‍ക്ക് വളരെ അപകടകാരിയായ കുറ്റവാളിയെന്ന നിലയില്‍ വലിയ ആശങ്കയാണ് പരന്നത്.
വിനോജ് എന്ന ഒരു ഉദ്യോഗസ്ഥന്‍ ബൈക്കില്‍പോകുമ്പോഴാണ് കറുത്ത് പാന്‍റും കള്ളി ഷര്‍ട്ടുമിട്ട ഒരാള്‍ തലയില്‍ വച്ച ഒരു വലിയ കെട്ടില്‍ കൈ പൂഴ്ത്തി നടന്നുപോകുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ ഒരു ഓട്ടോ ഡ്രൈവറെക്കൂട്ടി പിന്തുടര്‍ന്നു, പോക്കറ്റ് റോഡിലേക്ക് കയറിയ ഇയാളെ എടാ എന്നു വിളിച്ചിട്ടും നിന്നില്ല, എടാ ഗോവിന്ദച്ചാമീ എന്നു വിളിച്ചതോടെ മതില്‍ ചാടി ഓടുകയായിരുന്നുവെന്ന് വിനോജ് പറയുന്നു. തുടര്‍ന്ന് മേഖല വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതായി അറിയുന്നത്.
































