കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Advertisement

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ടൗണിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ ആണ് സംഭവം. ടെക്സ്റ്റൈൽസ് ഉടമ കോഴിക്കോട് സ്വദേശി അനി, മാനേജർ ചടയമംഗലം സ്വദേശിനി ദിവ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജീവനക്കാർ എത്തി കട തുറക്കാൻ നോക്കിയപ്പോൾ ആണ് വിവരം പുറത്തറിയുന്നത്.  ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചടയമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Advertisement