നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്

Advertisement

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ് എസ്എഫ്ഐ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളാ സർവകലാശാലയിലേക്ക് ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് എസ്എഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നാളെ കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ സമരം സംഘടിപ്പിക്കുന്നുമുണ്ട്. ഇതിനൊപ്പമാണ് പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement