ന്യൂസിലാന്‍ഡില്‍ കപ്പല്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പരാതിയില്‍ നാലാം പ്രതിയായ യുവതിയെ എറണാകുളത്തു നിന്നും പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി ന്യൂസിലാന്‍ഡില്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.ജോലി സംബന്ധമായ എല്ലാ രേഖകളും നിഷാദിന് നല്‍കുകയും ചെയ്തിരുന്നു.
ലോണ്‍ എടുത്താണ് നിഷാദ് പണം നല്‍കിയത്.സോഷ്യല്‍ മിഡിയ വഴി പരസ്യം കണ്ടാണ് ജോലിക്ക് വേണ്ടി പണം കൊടുത്തത്.ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്.ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തത്.
പരാതി ഉയര്‍ന്നപ്പോള്‍ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലെന്റ് വിസ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. തുടര്‍ന്ന് കേരളത്തിന് അകത്തും പുറത്തു ഓഫീസുണ്ടന്നു സോഷ്യല്‍ മിഡിയ വഴി വ്യാജ പ്രചരണവും നല്‍കിയിരുന്നു. 2023 മെയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ് ഇവര്‍ക്ക് പണം നല്‍കിയിരുന്നത്. പുനലൂര്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്.പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ നിഷാദ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവര്‍ വഴി മുന്‍പ് ജോലി തേടി ന്യൂസിലാന്‍ഡില്‍ എത്തിയവര്‍ക്ക് ആപ്പിള്‍ തോട്ടത്തിലെ ജോലിയാണ് ലഭിച്ചത്. കുറേ ആളുകള്‍ തിരികെ നാട്ടിലേക്കു തിരിച്ചു വരികയും ചെയ്തിരുന്നു.
Home News Breaking News ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു 11.3 ലക്ഷം തട്ടിയ സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി...