തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നര്‍ റിങ്ങ് റോഡില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദ്ദേശിച്ചു.
Home News Breaking News ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി