വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപെട്ടുപോയ തന്റെ അച്ഛനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സങ്കീര്‍ത്തന എന്ന പെണ്‍കുട്ടി. കൊല്ലം പത്തനാപുരം ഗാന്ധിഭവനിലാണ് ഇരുവരും തമ്മിലുള്ള അപൂര്‍വ്വ കൂടിക്കാഴ്ചക്ക് വേദിയായത്.
നാലു വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെയാണ് നോക്കാന്‍ ആരുമില്ലാതെ സംഗീര്‍ത്ഥന ഗാന്ധിഭവനില്‍ എത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സങ്കീര്‍ത്തനയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോടും പറയാതെ വീട്ടില്‍ നിന്നും പോകുകയായിരുന്നു.
ഇതേ തുടര്‍ന്ന് അച്ഛനെ നഷ്ടമായി എന്നാണ് അമ്മയും മകള്‍ സങ്കീര്‍ത്തനയും കരുതിയത്. തുടര്‍ന്ന് അമ്മയും വിട പറഞ്ഞതോടെ സങ്കീര്‍ത്തന ഒറ്റക്കായി.
തുടര്‍ന്ന് ഗാന്ധിഭവനില്‍ കഴിയുന്നതിനിടെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ആരും നോക്കാനില്ലാതെ കുറച്ചു പേരെ ഗാന്ധിഭവനിലേക്ക് എത്തിച്ചത്. ആ കൂട്ടത്തില്‍ സങ്കീര്‍ത്തനയുടെ അച്ഛനും ഉണ്ടായിരുന്നു.
മകളെ ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. ‘പാറു’ എന്ന് വിളിച്ച് ഓടിയെത്തിയപ്പോഴാണ് മകളും അച്ഛനെ തിരിച്ചറിഞ്ഞത്. അമ്മയുടെ മരണത്തോടെ ജീവിതമൊരു ചോദ്യചിഹ്നമായി തുടരുമ്പോഴാണ് സങ്കീര്‍ത്തനയ്ക്ക് അച്ഛനെ തിരികെ ലഭിച്ചത്. ഇനി അച്ഛന് വേണ്ടി പഠിച്ചു ജോലി വാങ്ങി അച്ഛനെ പൊന്നുപോലെ നോക്കണം എന്നാണ് സങ്കീര്‍ത്തനയുടെ ആഗ്രഹവും ലക്ഷ്യവും.
Home News Breaking News അമ്മ മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി… ഗാന്ധി ഭവനില്‍ എത്തിയ സങ്കീര്‍ത്തനയ്ക്ക് ലഭിച്ചതോ സ്വന്തം അച്ഛനെ…. അപൂര്‍വ്വ...