ലക്കിടിയിൽ ഭാരതപ്പുഴയിൽ ഒരാൾ അകപ്പെട്ടതായി സംശയം

68
Advertisement

ഒറ്റപ്പാലം. ലക്കിടിയിൽ ഭാരതപ്പുഴയിൽ ഒരാൾ അകപ്പെട്ടതായി സംശയം. ഷോർണൂർ അഗ്നിശമനസേന തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ലക്കിടി പാലത്തിനു മുകളിൽ ഒരു സ്കൂട്ടറും റെയിൻ കോട്ടും ഒരു പുരുഷൻറെ ചെരുപ്പുകളും കാണപ്പെട്ടിരുന്നു. രാവിലെ പാലത്തിനു മുകളിലൂടെ നടക്കുന്നവരാണ് ആദ്യം സംഭവം കാണുന്നത്. പിന്നീട് പഴയന്നൂർ പോലീസ് ആദ്യം സ്ഥലത്തെത്തി

ഇതിനുശേഷം ഒറ്റപ്പാലം പോലീസും സ്ഥലത്തെത്തി. പാലത്തിൻറെ നടുവിലാണ് സ്കൂട്ടർ നിന്നിരുന്നത്. KL 9 A Q 768 നമ്പർ ഉള്ള വാഹനമാണ്. ആരാണ് അകപ്പെട്ടത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഷൊർണൂരിൽ നിന്ന് ഫയർഫോഴ്സ് വന്ന് തിരയുന്നുണ്ട്

Advertisement