കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

1343
Advertisement

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement