അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് മലയാളികള്‍…. ഒരാള്‍ മരിച്ചു

23
Advertisement

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് മലയാളികളും. ഇതില്‍ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആര്‍. നായര്‍ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത, യുകെയില്‍ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയില്‍ നിന്നാണ് അഹമ്മദാബാദിലേക്ക് അവര്‍ പോയത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നു വീണത്. പാര്‍പ്പിടമേഖലയില്‍, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ കെട്ടിടങ്ങള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ 133 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

Advertisement