ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂര്‍ണമായും നിറച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ തേടിയതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.