വഴിക്കടവ് അപകടം: ഫെൻസിങ്ങിന് വൈദ്യുതി എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ വിദ്യാർഥിയുടെ കാൽ തട്ടിയെന്ന് എഫ്ഐആർ

316
Advertisement

മലപ്പുറം നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ഫെൻസിങ്ങിന് വൈദ്യുതി എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ വിദ്യാർഥിയുടെ കാൽ തട്ടിയെന്ന് എഫ്ഐആർ. വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. 

Advertisement