ബലി പെരുന്നാൾ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

8
Advertisement

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി. പ്രഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകം ആണ്.  ശനിയാഴ്ച മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.  ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്.
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Advertisement