കൊല്ലത്ത് മുത്തച്ഛൻ്റെ വീട്ടിൽഅവധിക്കാലം ആഘോഷിക്കാൻ എത്തിയ നാലരവയസ്സുകാരി ഓടയിൽ വീണു മരിച്ചു

Advertisement

കൊല്ലം: മുത്തച്ഛൻ്റെ വീട്ടിൽഅവധിക്കാലം ആഘോഷിക്കാൻ എത്തിയ നാലരവയസ്സുകാരി ഓടയിൽ വീണു മരിച്ചു . കൊട്ടരാക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷിക (കല്യാണി) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് കുട്ടി എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിള്‍ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. ഒഴുകിപ്പോയ കുട്ടിയെ നാട്ടുകാര്‍ ഓടയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിൽ മുന്നൂറുമീറ്റർ അകലെനിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇന്ന് എൽ.കെ.ജി പ്രവേശനത്തിനു പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

Advertisement