ഈ സാല കപ്പ്‌… പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് ബെംഗളൂരു ഫൈനലില്‍‌

21
Advertisement

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്തെറിഞ്ഞ് ബെംഗളൂരു ഫൈനലില്‍‌. 102 റണ്‍സ് വിജയ ലക്ഷ്യം 10 ഓവര്‍ ശേഷിക്കെ ആർസിബി മറികടന്നു. ഫില്‍ സാള്‍ട്ടിന്റെ അര്‍ധസെഞ്ചറിയും 3 വിക്കറ്റ് നേട്ടവുമായി സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡും ആർസിബിയുടെ വിജയത്തിൽ നിർണായക മായി.  27 പന്തുകൾ നേരിട്ട ഫിൽ സോൾട്ട് 56 റൺസെടുത്തു പുറത്താകാതെനിന്നു. വിരാട് കോലി (12 പന്തിൽ 12), മയങ്ക് അഗർവാൾ (13 പന്തിൽ 19), രജത് പാട്ടീദാർ (എട്ടു പന്തിൽ 15) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സ്കോറുകൾ.മറുപടി ബാറ്റിങ്ങിൽ അനായാസമായിരുന്നു ആര്‍സിബിയുടെ ബാറ്റിങ്. സ്കോര്‍ 30 ൽ നില്‍ക്കെ വിരാട് കോലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവർപ്ലേയിൽ ടീം നേടിയത് 61 റൺസ്. ഫിൽ സോൾട്ട് അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറിൽ ആർസിബി വിജയ റൺസ് കുറിച്ചു. മുഷീർ ഖാന്റെ പത്താം ഓവറിലെ അവസാന പന്തിൽ സിക്സർ തൂക്കി രജത് പാട്ടീദാറാണ് ആർസിബിക്കായി വിജയ റൺസ് കുറിച്ചത്.

Advertisement