അന്താരാഷ്ട്ര വനിതാചലച്ചിത്രമേള നാളെ മുതല്‍ കൊട്ടാരക്കരയില്‍

Advertisement

കൊട്ടാരക്കര: 23ന് ആരംഭിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് കൊട്ടാരക്കരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23 മുതല്‍ 25 വരെ മിനര്‍വ തീയറ്ററിലെ രണ്ട് സ്‌ക്രീനുകളിലാണ് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സ്‌ക്രീന്‍ നമ്പര്‍ ഒന്നില്‍ വെള്ളി വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം കാന്‍മേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് എന്നചിത്രമാണ് പ്രദര്‍ശിപ്പിക്കുക. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെ മുന്‍നിരമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടതും പുരസ്‌കാരങ്ങള്‍ നേടിയതുമായ വനിതാ സംവിധായകരുടെ സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തി
യത്.
ചന്തമുക്കിലെ മുനിസിപ്പല്‍ സ്‌ക്വയറില്‍ രണ്ടു ദിവസവും വൈകുന്നേരങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 24ന് വൈകിട്ട് ഏഴുമണിക്ക് നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിക്കും. ഇവര്‍ ഇതുവരെ ഒമ്പത് സിനിമകളില്‍ പാടിയിട്ടുണ്ട്.
25ന് വൈകിട്ട് 7ന് പിങ്ക് ബാന്‍ഡ് സംഗീതപരിപാടി അവതരിപ്പിക്കും. പിന്നണിഗായിക ആതിര ജനകന്‍, ഡോ. ദുര്‍ഗ, നീതു ഫൈസല്‍, ഗ്രീഷ്മ, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, കില ഡയറ ക്ടര്‍ വി സുദേശന്‍, പല്ലിശ്ശേരി എന്നിവരും പങ്കെ
ടുത്തു.

Advertisement