കൊല്ലത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മത്സ്യം പാചകം ചെയ്തു കഴിച്ച സ്ത്രീ മരിച്ചു. ഭര്‍ത്താവിനെയും മകനെയും അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവനാട് സ്വദേശിനി ദീപ്തി (46) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്യാം, മകന്‍ അര്‍ജ്ജുന്‍ എന്നിവരെ ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം പഴക്കമുള്ള ചൂര മീനാണ് ഇവര്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. ഇത് ഇന്ന് പാചകം ചെയ്തിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഭര്‍ത്താവിനും മകനും അവശത തുടങ്ങി. മീന്‍ കഴിച്ചിട്ട് സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തിലെ ജീവനക്കാരിയായ ദീപ്തി ജോലിക്കായി പോയിരുന്നു. പിന്നീട് വൈകിട്ടോടെ മടങ്ങി എത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചു.
Home News Breaking News കൊല്ലത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മത്സ്യം പാചകം ചെയ്തു കഴിച്ച സ്ത്രീ മരിച്ചു