ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയത്തിന് ഇന്ന് 65 -ാം ജന്മദിനം.
മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താരം താനാണെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന് ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളിൽ ഇനിയും അടങ്ങിയിട്ടില്ല.
തുടരുമിന് ശേഷം മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം ആണ്. ഈ വർഷം ഇന്ത്യയിലെ അഞ്ച് 200 കോടി സിനിമകളിൽ രണ്ടെണ്ണവും മോഹൻലാൽ എന്ന നടന്റെ പേരിലാണ്. നിലവിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാൽ സിനിമകൾ നിലയുറപ്പിച്ചിരിക്കുന്നത്.