നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്, പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു

70
Advertisement

എറണാകുളം തിരുവാങ്കുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്കു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്തെന്നതില്‍ അവ്യക്തത നീക്കാനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യും. സന്ധ്യയുടെ ബന്ധുക്കളെ നാളെ മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കും. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.

Advertisement