കൊല്ലത്ത് 19 വയസ്സുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചു.
ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും.