കൊല്ലത്ത് പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

Advertisement

കൊല്ലത്ത് പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മങ്ങാട് മങ്ങാട് തടത്തില്‍ കിഴക്കതില്‍ നിഖിലേഷാണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മങ്ങാട് കണ്ടച്ചിറ മുക്കില്‍ സെന്റ് ആന്റണീസ് ടീ ഷോപ്പ് നടത്തുന്ന അമല്‍കുമാറിനെ മദ്യപിച്ച് കടയിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. രാത്രി കട അടക്കുവാന്‍ നേരം എത്തിയ ഇവിടെ എത്തിയ നിഖിലേഷ് പൊറോട്ട ചോദിക്കുകയും ഇല്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തായ റാഫിയുമൊത്ത് അമല്‍കുമാറിനെ മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു.