സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലത്തിന് പിന്നാലെ 10-ാം ക്ലാസ് ഫലവും പ്രഖ്യാപിച്ചു. ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ലിങ്കുകള്‍ ആക്ടീവ് ആക്കുന്ന രീതിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സിബിഎസ്ഇ പിന്തുടരുന്നത്. 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ് പരീക്ഷകള്‍ നടന്നത്.
93.66 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.