സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. മുന്നിൽ വിജയവാഡയാണ്. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here