കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു

Advertisement

കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. മാഹി സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍, അഴിയൂര്‍ സ്വദേശിയായ രഞ്ജി എന്നിവരാണ് മരിച്ചത്. വടകര ദേശീയപാതയ്ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്.
കൂട്ടിയിടിയില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പെട്രോള്‍ പമ്പില്‍ നിന്ന് എണ്ണ അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കും സാരമായി പരിക്കേറ്റു.