ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തം നാടുകളിലേക്ക് മടങ്ങിയ വിദേശ താരങ്ങളെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബിസിസിഐ. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് വിദേശ താരങ്ങളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ടൂര്‍ണമെന്റ് ഉടനെ തുടങ്ങാനുള്ള നീക്കത്തിലാണ് ബിസിസിഐ.
ഇതോടെയാണ് ബിസിസിഐ താരങ്ങളെ തിരികെ വിളിച്ചത്. ഫ്രാഞ്ചൈസികളും താരങ്ങളെ തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ടൂര്‍ണമെന്റ് എന്നു തുടങ്ങുമെന്നു ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുനരാരംഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി ബിസിസിഐ കാക്കുകയാണ്.