അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ചകള്‍ക്കാണ് വനിതാ ടി20 ലോകകപ്പ് ഏഷ്യാ റിജ്യണ്‍ ക്വാളിഫയര്‍ മത്സരം സാക്ഷ്യംവഹിച്ചത്. ഖത്തറിനെതിരായ മത്സരത്തില്‍ സ്വന്തം ടീമിലെ മുഴുവന്‍ താരങ്ങളേയും റിട്ടയേര്‍ഡ് ഔട്ടാക്കിയാണ് യുഎഇ മത്സരം വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ വിക്കറ്റ് പോകാതെ 192 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു നാടകീയ സംഭവങ്ങള്‍. 55 പന്തില്‍ 113 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷ ഒസ റിട്ടയേര്‍ഡ് ഔട്ടായി ആദ്യം മടങ്ങി. പിന്നാലെ അര്‍ധ സെഞ്ച്വറി നേടിയ തീര്‍ഥ സതീഷും(74) പവലിയനിലേക്ക് തിരിഞ്ഞുനടന്നു.
മഴഭീഷണി നിലനില്‍ക്കുന്നതിനാല്‍ അര്‍ഹിച്ച മത്സരം തോല്‍ക്കാതാരിക്കാനായിരുന്നു ഈ തീരുമാനം. ട്വന്റി 20 ക്രിക്കറ്റില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ യുഎഇ ബാറ്റര്‍മാരെല്ലാം നിരനിരയായി റിട്ടയേര്‍ഡ് ഔട്ടായി. 193 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഖത്തര്‍ 11.1 ഓവറില്‍ 29 റണ്‍സിന് ഓള്‍ഔട്ടായി. യുഎഇക്ക് 163 റണ്‍സിന്റെ ആധികാരിക ജയം. ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ചകൂടിയായിത്. നേരത്തെ മലേഷ്യയേയും യുഎഇ തോല്‍പിച്ചിരുന്നു.
Home News Breaking News ടീമിലെ എല്ലാവരും റിട്ടയേര്‍ഡ് ഔട്ട്…. ടി 20 ലോകകപ്പില്‍ അര്‍ഹിച്ച മത്സരം തോല്‍ക്കാതാരിക്കാന്‍ അപൂര്‍വ്വ നീക്കവുമായി...