പാകിസ്താന്റെ വ്യാജ പ്രചാരണം പൂര്‍ണ്ണമായി തള്ളി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനം തുടങ്ങിയതെന്നും ഇന്ത്യന്‍ സേന മുസ്ലിം പള്ളികള്‍ അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എയര്‍ സ്റ്റേഷന്‍ അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണ്. ഇന്ത്യയുടെ അഖണ്ഡതയും, പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സജ്ജരാണ്. ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെയായിരുന്നു. S-400 ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം തകര്‍ത്തെന്ന പാക് വാദം തെറ്റാണ്. ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് സേന. ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമേ സൈന്യം ആക്രമിച്ചിട്ടുള്ളൂ. ഒരു മതത്തിന്റെയും ആരാധനാലയത്തില്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. പാകിസ്താന്റെ പ്രകോപനത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയതെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
Home News Breaking News ഇന്ത്യന്‍ എയര്‍ സ്റ്റേഷന്‍ അക്രമിച്ചെന്ന വാര്‍ത്ത തെറ്റ്…. പാകിസ്താന്റെ വ്യാജ പ്രചാരണം പൂര്‍ണ്ണമായി തള്ളി പ്രതിരോധ...