ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രൂക്ഷമാകുന്ന ഇന്ത്യ- പാക് സംഘര്‍ഷത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൂടി വലിച്ചിഴക്കാനാണ് പാക് ആരോപണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യയും തള്ളി. ഇന്ത്യന്‍ മിസൈലുകളൊന്നും അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഏത് രാജ്യമാണ് തങ്ങളുടെ സാധാരണക്കാരെ ലക്ഷ്യമിടുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അറിയാമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന നടപടി എന്നായിരുന്നു ഭീകരാക്രമണത്തെ സംബന്ധിച്ച് താലിബാന്‍ ഭരണകൂടത്തിന്റെ പ്രതികരണം.
Home News Breaking News ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം