പേ വിഷബാധ മരണങ്ങള്‍ തുടര്‍ച്ചയാകുന്നതിനിടെ കോഴിക്കോട് വടകരയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരിക്കേറ്റു. വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണം ഉണ്ടായത്. കുറുനരിയുടെ കടിയേറ്റ രണ്ട് പേരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.