സൂപ്പര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം പാകിസ്ഥാനു പുറത്തു നടത്താനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തിന് നോ പറഞ്ഞ് യുഎഇ

Advertisement

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം പാകിസ്ഥാനു പുറത്തു നടത്താനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം പൊളിഞ്ഞു. പിഎസ്എല്‍ മത്സരങ്ങള്‍ക്കു വേദിയാകാനുള്ള പാക് ക്ഷണം യുഎഇ നിരസിച്ചതോടെയാണ് തീരുമാനം പാളിയത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ നിര്‍ത്തി വച്ച ശേഷം മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയാണെന്നു ആദ്യമേ തന്നെ പിസിബി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഎഇ നീക്കം പാക് ബോര്‍ഡിനു നാണക്കേടായി മാറി.

എമിറെറ്റ്സ് ക്രിക്കറ്റിനോടു അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ- പാക് സംഘര്‍ഷം നില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ ഒരു ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന ചിന്തയാണ് യുഎഇയെ ക്ഷണം നിരസിക്കാന്‍ പ്രേരിപ്പിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഈ ഘട്ടത്തില്‍ മത്സരം നടത്തുന്നത് കാരണമാകുമെന്നു അധികൃതര്‍ വിലയിരുത്തുന്നു.