എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു… സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം

Advertisement

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാര്‍ഥികള്‍ വിജയിച്ചതായും 61,449 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2,331 സ്‌കൂളുകള്‍ 100% വിജയം നേടി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം.

വിജയ ശതമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. എ പ്ലസ് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4115 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. സെന്റ് ജോസഫ് പെരട്ട കണ്ണൂരിലും തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഓരോ വിദ്യാര്‍ഥികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.
72 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടന്നത്. നാല് മണി മുതല്‍ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഈ മാസം 12 മുതല്‍ 17 വരെയാണ് പുനര്‍മൂല്യനിര്‍ണയം. കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് നല്‍കും. 500 രൂപയുടെ ഡി ഡി പരീക്ഷാ ഭവനില്‍ അടയ്ക്കണം.