നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു…49 പേരുടെ സമ്പര്‍ക്കപ്പട്ടിക

Advertisement

മലപ്പുറത്ത് നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 49 പേരാണുള്ളത്. അതില്‍ ആറ് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. 49 പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെടുന്നവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.