പാക്- ഇന്ത്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. അനിശ്ചിത കാലത്തേക്കാണ് മത്സരങ്ങള്‍ മാറ്റിയിരിക്കുന്നതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎല്‍ മാറ്റിയ നടപടി ജാഗ്രതയുടെ ഭാഗമായായാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്നലെ ധരംശാലയിലെ ഐപിഎല്‍ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിന്നിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.