ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർക്കുന്ന ദൃശ്യം പുറത്ത്

Advertisement

ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർക്കുന്ന ദൃശ്യം പുറത്ത്. ഇന്ത്യൻ ആർമി തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു ഡ്രോൺ പറന്നുവരുന്നതും, ഇന്ത്യൻ സൈന്യം കൃത്യമായി ആ ഡ്രോണിനെ ലക്ഷ്യം വെക്കുന്നതും കാണാം.

പാകിസ്താൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചുവെന്നും, അവയെയെല്ലാം തങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തിയെന്നും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സൈന്യം പറയുന്നു. ഇനിയും ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളെയും ചെറുക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും സൈന്യം അറിയിച്ചു.

Advertisement