യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഇടപെടണം…. മോക്ഡ്രില്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി

27
Advertisement

യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഇടപെടണമെന്ന് അറിയിക്കുന്ന മോക്ഡ്രില്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രില്‍ 4.30-ഓടെ അവസാനിച്ചു. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മോക്ഡ്രില്‍ നടന്നു.
കൊച്ചിയില്‍ കലക്ടറേറ്റ്, മറൈന്‍ ഡ്രൈവ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബിസിജി ടവര്‍ എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് മോക്ഡ്രില്‍ നടന്നത്. അതേസമയം കോഴിക്കോട് മോക്ഡ്രില്ലുമായി ബന്ധപ്പെട്ടുണ്ടായ സൈറണില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ 4.28ഓടെ കോഴിക്കോട് സൈറണ്‍ മുഴങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ കൃത്യമായ നിര്‍ദേശവും നല്‍കി.

Advertisement