ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാന്റെ ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. പാകിസ്ഥാനിലെ പ്രധാന ഓഹരി സൂചികയായ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ന്നു.
ഓപ്പറേഷന്‍ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് -100 സൂചിക 4.62 ശതമാനം അഥവാ 6,272 പോയിന്റ് ഇടിഞ്ഞ് 1,07,296 ലെത്തി. കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ ഈ സൂചിക 9,930 പോയിന്റ് കുറഞ്ഞിരുന്നു.
മറുവശത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച കാണുന്നുണ്ട്. ബുധനാഴ്ച രാവിലെ 11:30 ന് ബിഎസ്ഇ സെന്‍സെക്‌സ് 0.13 ശതമാനം അഥവാ 105 പോയിന്റ് നേട്ടത്തോടെ 80,746 ല്‍ വ്യാപാരം ആരംഭിച്ചു. അതേസമയം, എന്‍എസ്ഇ നിഫ്റ്റി 0.19 ശതമാനം അഥവാ 46.30 പോയിന്റ് ഉയര്‍ന്ന് 24,425 ല്‍ വ്യാപാരം നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ വിപണിയില്‍ ഒരു സ്വാധീനവും ഉണ്ടായിട്ടില്ല.
ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയത്. ഇതില്‍ 9 തീവ്രവാദ ഒളിത്താവളങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് സൈന്യം ഈ നടപടി സ്വീകരിച്ചത്.
Home News Breaking News ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു… യുദ്ധമുണ്ടായാല്‍ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകും