പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മറുപടി കൊടുത്തിരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും ആക്രമണം നടത്തിയവര്‍ മാത്രമല്ല പിന്നില്‍നിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ശക്തമായ മറുപടി നല്‍കും. ഒരു പ്രത്യേക മതത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അതില്‍ നമുക്ക് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ ഉറപ്പ് ന്‍കുന്നു. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു ദൃഢമായ പ്രതികരണം കാണാന്‍ കഴിയും എന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.