ജമ്മുകശ്മീരിലെ പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ ഒരാള്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെ കുന്നിന്‍മുകളില്‍ ക്ഷീണിതരായി ഇരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഒരു കൂട്ടം ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. വിനോദ സഞ്ചാരികള്‍ ട്രക്കിംഗിന് എത്തിയത്. പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ അടുത്തു നിന്ന് വെടിയുതിര്‍ത്തതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരു ദൃക്സാക്ഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബൈസരന്‍ പുല്‍മേട്. കാല്‍നടയായോ കുതിര സവാരിയിലൂടെയോ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ. ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.
പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താഴ്വരകള്‍, തടാകങ്ങള്‍, വിശാലമായ പുല്‍മേടുകള്‍ എന്നിവയ്ക്ക് പേരുകേട്ട പെഹല്‍ഗാം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
Home News Breaking News ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം…. ഒരാള്‍ കൊല്ലപ്പെട്ടു