കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് കടമ്പനാട് സ്വദേശിയായ നാലുവയസുകാരന് ദാരുണാന്ത്യം

Advertisement

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ് കോണ്‍ക്രീറ്റ് തൂണ്‍ വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആനക്കൂട് താല്‍ക്കാലികമായി അടച്ചു. തൂണിന് നാലടിയോളം പൊക്കമുണ്ട്. തൂണ്‍ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

Advertisement