കൊല്ലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു

Advertisement

ഓയൂര്‍: ചെറുവക്കല്‍ ഇളമാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലെ പിന്‍സീറ്റ് യാത്രികയായ നവവധു മരിച്ചു. ഇളമാട് അമ്പലംമുക്ക് താന്നി വിളവീട്ടില്‍ ജിതിന്‍ ജോയിയുടെ ഭാര്യ: സാന്ദ്രവില്‍സണ്‍( 24 )ആണ് മരിച്ചത്. തിങ്കള്‍ രാത്രി 11 മണിയോടെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്ന വഴി ഇളമാട് കുഞ്ഞിയാല്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് എതിര്‍ ദിശയില്‍ വന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സാന്ദ്രയെആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. സാരമായി പരിക്കേറ്റ ജിതിന്‍ ജോയിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം വിദേശത്തേക്ക് മടങ്ങിപ്പോയ ജിതില്‍ 3 ദിവസം മുന്‍പാണ് നാട്ടില്‍ മടങ്ങി എത്തിയത്.
സാന്ദ്രയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ചടയമംഗലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട് .