കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ ഗായകൻ മാർകോസിന് സദസ്സിന്റെ നിറഞ്ഞ കയ്യടി. കാണികളുടെ ആവശ്യപ്രകാരമാണ് ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനം ഗായകൻ മാർക്കോസ് ആലപിച്ചത്. വലിയ കൈയ്യടിയോടെയാണ് ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയവർ പാട്ട് ആസ്വദിച്ചത്. കൊല്ലത്ത് തന്നെ കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ അലോഷി കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയിരുന്നു. ഇത് വലിയ വിവാദമാവുകയും ഹൈക്കോടതി തന്നെ ഈ ഗാനാലാപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
Home News Breaking News ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ ഗായകൻ...