തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ രാജിവച്ചു

1064
Advertisement

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ രാജിവച്ചു. എഐഎഡിഎംകെ-ബിജെപി സഖ്യം സുഗമമാക്കാനായാണ് രാജി തീരുമാനം. എഐഎഡിഎംകെയ്ക്കു കൂടി താല്‍പര്യമുള്ള നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കും. ‘പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടില്‍ എഐഎഡിഎംകെ – ബിജെപി ബന്ധം സുഗമാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2021 ജൂലൈയില്‍ ആണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

Advertisement