വീയപുരം ചുണ്ടന്‍ പ്രസിഡന്റ്സ് ട്രോഫിയില്‍ മുത്തമിട്ടു… സിബിഎല്‍ ട്രോഫി കാരിച്ചാല്‍ ചുണ്ടന്

433
Advertisement

ഓളപ്പരപ്പിന്റെ രാജാവായി വീയപുരം ചുണ്ടന്‍ പ്രസിഡന്റ്സ് ട്രോഫിയില്‍ മുത്തമിട്ടു. ചാംപ്യന്‍സ് ബോട്ട് ലീഗ് -സിബിഎല്‍ ട്രോഫി കാരിച്ചാല്‍ ചുണ്ടന്‍ കരസ്ഥമാക്കി. അഷ്ടമുടിക്കായലിന്റെ ജലപ്പരപ്പുകളില്‍ വീറും വാശിയും നിറച്ച മത്സരത്തില്‍ കാരിച്ചാല്‍, നിരണം ചുണ്ടന്‍ വള്ളങ്ങളെ പിന്നില്‍ ആക്കിയാണ് വീയപുരം പ്രസിഡന്റ്സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.
കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയുടെ സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം നടന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വള്ളംകളി ഉദ്ഘാടനം ചെയ്തു.
എം.മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നിങ്ങനെയുള്ള ക്രമത്തിലാണ് മത്സരങ്ങള്‍ നടന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സ് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.

Advertisement