കൊല്ലം: KSSIA കൊല്ലം ജില്ലാ ഘടകത്തിന്റെ 53-ാം വാർഷിക പൊതുയോഗത്തിൽ വെച്ച് ‘ബെസ്റ്റ് ഇന്നൊവേറ്റീവ്’ അവാർഡ് ശ്രീ. കൃഷ്ണകുമാർ. ജി (Galaxy Digital Printing & Lab) കരസ്ഥമാക്കി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിക്കുന്ന ശ്രീമതി ആനി ജൂല തോമസ് IAS ആണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.
സംരംഭക രംഗത്തെ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് KSSIA ഈ അവാർഡ് നൽകുന്നത്. ഡിജിറ്റൽ പ്രിന്റിങ് രംഗത്തെ നവീകരണങ്ങളെ മുൻനിർത്തിയാണ് കൃഷ്ണകുമാർ ഈ അംഗീകാരത്തിന് അർഹനായത്.
































