വ്യവസായ രംഗത്തെ തിളക്കം: സഞ്ജയ് പണിക്കർക്ക് മികച്ച യുവസംരംഭകനുള്ള അവാർഡ്

Advertisement




കൊല്ലം: കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) കൊല്ലം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച യുവ വ്യവസായ സംരംഭകനുള്ള അവാർഡ് ഭരണിക്കാവ് എം. റ്റി ഫ്ലക്സ് സ്ഥാപന ഉടമയും സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സഞ്ജയ് പണിക്കർക്ക്. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, കയർ വകുപ്പ് ഡയറക്ടർ ശ്രീമതി. ആനി ജുല തോമസ് ഐ.എ.എസ് അവാർഡ് സമ്മാനിച്ചു.
ശാസ്താംകോട്ട സ്വദേശിയായ സഞ്ജയ് പണിക്കർക്ക്, വ്യവസായ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ്. കൊല്ലം കെ. എസ്. എസ്. ഐ. എ ഹാളിൽ  നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഇത്തരം പുരസ്കാരങ്ങൾ പ്രചോദനമാകുമെന്ന് ആനി ജുല തോമസ് ഐ.എ.എസ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള KSSIA യുടെ പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു.

ഈ വർഷത്തെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്കാരം എം.ടി. ഗ്രൂപ്പ് ഉടമയായ സഞ്ജയ് പണിക്കർക്ക് ലഭിച്ചിരുന്നു.

Advertisement