ഐ.എം.എ ശാസ്താംകോട്ട ബ്രാഞ്ച് രൂപീകരിച്ചു; ഭാരവാഹികളായി ഡോ. മുഹമ്മദ് നാസും ഡോ. അൽത്താഫും ചുമതലയേറ്റു

Advertisement


ശാസ്താംകോട്ട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ശാസ്താംകോട്ട ബ്രാഞ്ച് രൂപീകരിച്ചു. എലിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. ശ്രീവിലാസൻ കെ.എ. ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ അംഗങ്ങളെ മുൻ ഐ.എം.എ നാഷണൽ പ്രസിഡന്റ് ഡോ. മാർത്താണ്ഡൻ പിള്ള പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ഡോ. മുഹമ്മദ് നാസ് (പ്രസിഡന്റ്), ഡോ. അൽത്താഫ് (സെക്രട്ടറി), ഡോ. ഗോകുൽ. ജി. പിള്ള (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം), ഡോ. ജിനു മഹേന്ദ്രൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ഐ.എം.എ മുൻ നാഷണൽ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ, ഐ.എം.എ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ലിൻ, ഐ.എം.എ സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. മദന മോഹനൻ നായർ, ഐ.എം.എ മെമ്പർഷിപ്പ് പ്രൊമോഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഗോപികുമാർ പി., ഐ.എം.എ സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. മുഹമ്മദ് എ.പി., ഐ.എം.എ ഡിസ്ട്രിക്റ്റ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സിനി പ്രിയദർശിനി വി.എ., ഐ.എം.എ ഡിസ്ട്രിക്റ്റ് കമ്മിറ്റി കൺവീനർ ഡോ. അനുരൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement