പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

Advertisement


മൈനാഗപ്പള്ളി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുന്നത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ മൈനാഗപ്പള്ളി കടപ്പ വിദ്യാരംഭം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മേഖലാ പ്രസിഡൻ്റ് സി. രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റിട്ടയേർഡ് എസ്.പി. കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കുകയും, വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി.
റിട്ട. എസ്.പി. അഡ്വ. കെ. വിജയൻ, കെ.എസ്.പി.പി.ഡബ്ല്യു.എ. സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രൻപിള്ള, ജില്ലാ പ്രസിഡൻ്റ് വി. വരദരാജൻ, സെക്രട്ടറി ജി. ശ്രീകുമാർ, ശിവശങ്കരപിള്ള, രാമചന്ദ്രൻപിള്ള, സോമരാജൻ നായർ, ചന്ദ്രബാബു, സലിം, സുരേന്ദ്രൻ, അലിയാർ കുഞ്ഞ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisement