പ്രമുഖ റാപ് ഗായകനായ ഹിരൺദാസ് മുരളി എന്ന വേടനെതിരെ കൂടുതൽ ലൈംഗികാതിക്രമ പരാതികൾ. 2 യുവതികൾ വേടനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയെന്നാണ് വിവരം. ലഭിച്ച പരാതികൾ തുടർനടപടികൾക്കായി ഇന്ന് ഡിജിപിക്ക് കൈമാറിയേക്കും.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ഇരുവരും അഭ്യർഥിച്ചിട്ടുണ്ട്. 2020-ലും 2021-ലുമാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് യുവതികളുടെ പരാതിയിൽ പറയുന്നത്.
നിലവിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ വേടൻ ഒളിവിലാണ്. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.




































