മിഥുൻ്റെ മരണം:യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

Advertisement




കുന്നത്തൂർ:എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ മരണത്തിനിടയാക്കിയ സ്കൂൾ മാനേജ്മെന്റിനെതിരെ കൊലപാതകകുറ്റം ചുമത്തണമെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജീവ് പ്രസാദ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച നേതാക്കളായ അഖിൽ ശാസ്താംകോട്ട, മഹേഷ് മണികണ്ഠൻ, അഭി, രാഹുൽ, മനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ബി.ജെ.പി ജില്ലാ ഭാരവാഹികളായ ആലഞ്ചേരി ജയചന്ദ്രൻ, ജോമോൻ, മിനി ശിവരാമൻ, ശാസ്താംകോട്ട മണ്ഡലം പ്രസിഡൻ്റ് കുമാരി സച്ചു എന്നിവർ  നേതൃത്വം നൽകി.


Advertisement