പന്മന: സകല കലകളും വിദ്യകളും ഒത്തുചേർന്ന ചട്ടമ്പിസ്വാമികൾ കാലഘട്ടത്തിന്റെ അത്ഭുതമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പന്മന ആശ്രമത്തിൽ മഹാഗുരു സമാധി ശതാബ്‌ദിയുടെ ഭാഗമായി നടന്ന സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് അനുസ്മരണാദിനം മഹാഗുരു വേദം ആരോഗ്യസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനരംഗത്തും വൈദ്യരംഗത്തും സർവജ്ഞനായിരുന്ന സ്വാമികളുടെ രചനകൾ എല്ലാ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. മഹാഗുരുവിന്റെ വാക്കുകൾ അഗ്നിജ്വാലകളായിരുന്നു എന്നും അതിൽ നിന്ന് പിൽക്കാലത്തു പല സമരങ്ങളും ഉയർന്നു വന്നുവെന്നും പി. പ്രസാദ് പറഞ്ഞു. സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. വി. പി. ഗംഗാധരൻ, ഡോ. മാർത്താണ്ഡൻ പിള്ള, ഡോ. വി. രാമകൃഷ്ണപിള്ള, സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ, കെ. ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. ശ്രീജിത്ത് ആർ വേണു നിർമ്മലാനന്ദഗിരി അനുസ്മരണം നടത്തി. “ചട്ടമ്പിസ്വാമികളും വേദാന്ത സാരവും” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അശ്വതി ഗോപിനാഥനെ ചടങ്ങിൽ ആദരിച്ചു. അനന്തരം പൊതുജനങ്ങൾക്ക് ഡോക്ടർമ്മാരുമായി സംവദിക്കാവുന്ന പാനൽ ചർച്ചയിൽ ശ്രീ: മനു ബാലചന്ദ്രൻ മോഡറേറ്ററായിരുന്നു. തുടർന്ന് അമ്പലപ്പുഴ സുരേഷ് സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളലും പാർവതി എസ് കുമാറിന്റെ മോഹിനിയാട്ടവും കൊല്ലം പെരിനാട് സംഘത്തിന്റെ “സീതകളി”യും നടന്നു.
മുറിക്കുള്ളിൽ പെട്ടു പോയ രണ്ടര വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്
മുണ്ടക്കയം.മുറിക്കുള്ളിൽ പെട്ടു പോയ രണ്ടര വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്
മുണ്ടക്കയം പാറത്തോട്ടിലാണ് സംഭവം
കുട്ടി വീടിന്റെ മുറിക്കുള്ളിൽ കയറിയതിന് പിന്നാലെ വാതിൽ ലോക്ക് ആവുകയായിരുന്നു
പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്
വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു
തൃശൂർ.വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു
തൃശ്ശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിലെ നിറസാന്നിധ്യമായിരുന്നു
45 വർഷം തൃശ്ശൂർ പൂരത്തിനു വേണ്ടി ചെണ്ടകൊട്ടി
ജനവാസ മേഖലയിൽ കള്ളഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ജനങ്ങൾ
ചവറ: ജനവാസ മേഖലയിൽ കള്ളുഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിച്ചു ജനങ്ങൾ. ചവറ താന്നിമൂട് വാർഡിൽ കള്ളുഷാപ്പ് തുടങ്ങുന്നതിന് എതിരെ കഴിഞ്ഞ 24 ദിവസമായി സമരം തുടരുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെയും ജനകീയ സമിതിയുടെ യും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ 150 ഓളം ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. പ്രകടനത്തിനുശേഷം പ്രതിഷേധയോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജിയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ചവറ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ജെ ആര്‍ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി പി സുധീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വികാസ് പ്രസിഡന്റ് ജി ബിജു കുമാർ, ഭരണിക്കാവ് രാജൻ, ജെ ജോയ്, സുരേഷ് കുമാർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. താന്നിമൂട് വാർഡ് മെമ്പർ വിനോദ് സ്വാഗതവും വികാസ് വനിതാവേദി പ്രസിഡൻറ് സുനിത നന്ദിയും അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടവഴിയിൽ കള്ള് ഷാപ്പ് വരുന്നത് സാമൂഹിക അന്തരീക്ഷത്തെ സാരമായി ബാധിക്കും. കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് ജനകീയസമരസമിതിയും ചവറ വികാസും അറിയിച്ചു
രാജ്യമാകെ യുവജനങ്ങൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുന്നതിൽ എൻസിസിക്ക് നിർണായക പങ്ക്,കൊല്ലം ഗ്രൂപ്പ് കമാൻഡർ ജി. സുരേഷ് കുമാർ
ശാസ്താംകോട്ട .കെ.എസ്.എം.ഡി.ബി. കോളേജിൽ ആരംഭിച്ച 8 കേരള ബറ്റാലിയൻ എൻ.സി.സിയുടെ വാർഷിക ട്രെയിനിങ് ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ജി. സുരേഷ് കുമാർ സന്ദർശിച്ചു.
മാവേലിക്കരയിലെ 8 കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റിലെ മുൻ കേഡറ്റായിരുന്ന അദ്ദേഹത്തിൻ്റെ സന്ദർശനം നിലവിലെ കേഡറ്റുകൾക്ക് പ്രചോദനമായി.
സമയം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ,ഈ വൈദഗ്ദ്ധ്യം വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ എങ്ങനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഉദാഹരണം, ദേശീയോദ്ഗ്രഥനത്തിൻ്റെ പ്രാധാന്യം, രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുന്നതിൽ എൻസിസി നിർണായക പങ്ക് വഹിക്കുന്നത് എങ്ങനെ,ഉന്നത വിദ്യാഭ്യാസത്തിലും തൊഴിൽ നേട്ടങ്ങളിലും കേഡറ്റുകളുടെ ഭാവി ഉദ്യമങ്ങൾക്ക് എൻസിസിയുടെ ഭാഗമാകുന്നത് എങ്ങനെ പ്രയോജനകരമാകും എന്നീ കാര്യങ്ങള്‍ ഗ്രൂപ്പ് കമാൻഡർ വിശദീകരിച്ചു.

മാവേലിക്കര 8 കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റ് കമാൻഡർ കേണൽ വികാസ് ശർമ, സുബേദാർ മേജർ സി.മധു, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡ് ക്യാപ്റ്റൻ. ഡോ. റ്റി. മധു, ക്യാമ്പ് ജെ.എസ്. സുരേഷ് കുമാർ, ബി.എച്ച്.എം സനിൽ,സി.എച്. എം. ജയകുമാർ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലഫ്റ്റനൻ്റ് ഡോ.റെജി ജി.ഡി., ഫസ്റ്റ് ഓഫീസർ മനോജ്, സെക്കൻഡ് ഓഫീസർ രാജ്മോഹൻ, സെക്കൻഡ് ഓഫീസർ യമുന, തേർഡ് ഓഫീസർ രാജി, ജെ. സി. ഓ., പി.ഐ. സ്റ്റാഫ്, ജി.സി.ഐ. അഖില, സിവിലിയൻ സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മെയ് 01 നു ആരംഭിച്ച ക്യാംപിൽ ഏകദേശം 600 കേഡറ്റുകൾ പങ്കെടുക്കുന്ന ഈ ക്യാപ് മെയ് 10 നു അവസാനിക്കും.
നീറ്റ് പരീക്ഷ ഇന്ന്,ശ്രദ്ധിക്കേണ്ടത് ഇവ
തിരുവനന്തപുരം. മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ സമയം.രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് പരീക്ഷക്കായി അപേക്ഷിച്ചത്.ഒന്നര മണിക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും.കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല. മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു.
ജോലി സമ്മർദ്ദം,ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എ എസ് ഐ വിജയൻ മരിച്ചു
കാസറഗോഡ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എ എസ് ഐ വിജയൻ മരിച്ചു .കാസറഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ .ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോണ്ഗ്രസ് ആരോപണം .വിജയൻ സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്നും പോലീസിലെ ഒരു വിഭാഗം .സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.
എച്ച് ഡി രേവണ്ണ അറസ്റ്റിൽ , കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നും
ബംഗളുരു. എച്ച്. ഡി രേവണ്ണ അറസ്റ്റിൽ .രേവണ്ണയെ കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ്. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി .പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങി .മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കില്ല
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ് .എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലുമായി അന്വേഷണസംഘം
വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചു
കോഴിക്കോട്. പന്തീരങ്കാവിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന പരാതിയിൽ
കേസെടുത്ത് പോലീസ്.
കെഎസ്ഇബിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. പന്തീരാങ്കാവ് പരിധിയിൽ രാത്രി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ KSEB ഓഫീസിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. നാട്ടുകാരിൽ ചിലർ KSEB യുടെ ബോർഡ് തകർത്തെന്നും ഉദ്യോഗസ്ഥർക്ക് എതിരെ അശ്ലീലപരാമർശം നടത്തി എന്നുമായിരുന്നു പരാതി.
ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മോചന മന്ത്രമായി ഹിന്ദുത്വം മാറി, എഎം കൃഷ്ണൻ
കരുനാഗപ്പള്ളി. ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കാം ഉള്ള മോചനമത്രമായി ഹിന്ദുത്വം മാറി എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ എ.എം .ക്യഷ്ണൻ പറഞ്ഞു.കരുനാഗപ്പള്ളി അമൃത വിദ്യാലയത്തിൽ നടക്കുന്ന പ്രാന്ത പ്രൗഢശിബിരത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹിന്ദുത്വം അയിത്തമായി കണ്ട കാലഘട്ടത്തിൽ നിന്നും എല്ലാത്തിനും പരിഹാരമായി ഹിന്ദുത്വം മാറി. ആദർശമില്ലാത്തതും, ലക്ഷ്യബോധമില്ലാത്തത്തതുമായ വിദ്ധ്യാഭ്യാസരീതി കുട്ടികളിൽ ലഹരി ഉൾപ്പെടെ ഉള്ളവയുടെ അടിമയാക്കി മാറ്റുന്നു. ആദർശ ബോധവും, ദേശഭക്തിയും, വ്യക്തിത്വവും, ഉള്ള ഓരോ വ്യക്തിയേയും സൃഷ്ടിച്ച് രാഷ്ട്രത്തോളം ഉയർത്തുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘം ലക്ഷ്യം വെക്കുന്നതെന്നും എ.എം.കൃഷ്ണൻ പറഞ്ഞു.
രാഷ്ട്രത്തിൻ്റെ അനാദി ആയ സംസ്കാരത്തിൻ്റെ പുനസൃഷ്ടിയാണ് അയോധ്യയിൽ കണ്ടതെന്ന് സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയുടെ വളർച്ച ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പ്രാപ്തമാക്കുന്നു. ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളേയും, അദ്ധവിശ്വാസങ്ങളേയും ഇല്ലാതാക്കി ഹിന്ദു സമൂഹത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കഴിയണം എന്നും സ്വാമി പറഞ്ഞു.
റിട്ടയേഡ് ജില്ലാ ജഡ്ജ് എസ്.സോമൻ(ശാബി രാധികാരി) വി.മുരളീധരൻ (ശിബിര കാര്യവാഹ്) എന്നിവർ പങ്കെടുത്തു.





































